മിഴിമുന

മാനസീമിത്രം ബ്ലോഗ് വടകം

എല്ലാവര്‍ക്കും ഓണാശംസകള്‍



ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞികുമ്പിളില് എന്ന് പറഞ്ഞത് പോലെ

ആയിരിക്കും ഇത്തവണയും നമ്മുടെ ഓണവും നോമ്പും പെരുന്നാളും എല്ലാം. കാരണം,

എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും ഇരട്ടിയിലേറെ വിലക്കൂടുതല്‍ ആണ്. എന്തു വില കൊടുത്തൂം

ആവശ്യക്കാര്‍ വാങ്ങിക്കോളും എന്ന വിശ്വാസം ഉള്ളത് കൊണ്ട് സര്‍ക്കാര്‍ ഇതില്‍ നിന്നും

തലയൂരും. അവര്‍ക്ക് പിന്നെ പുതിയ വിഷയങ്ങളീലേക്ക് തലയിടാതെ വയ്യല്ലോ..?.

അതിന് വിഷയങ്ങള്‍ വന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ തേടിപ്പിടിക്കും.

ദേ..മുത്തൂറ്റ് പോള്‍ വധം .!!. കൊന്നവന്‍ ധൈര്യസമേതം പറയുന്നു താനാണ് ചെയ്തതെന്ന്.

കൂടുതലൊന്നും പറയാനില്ല പോലും..!!?. എന്തും ആവാമല്ലൊ, അതിനല്ലേ ജുഡീഷ്യറി

തൊട്ട് ഭരണത്തിന്‍റെ ഉത്തുംഗ പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മന്ത്രി പുംഗവാന്മാര്‍ വരെ

( അവര്‍ക്ക് ആടിനെ പട്ടിയാക്കാനും പട്ടിയെ പൂച്ചയാക്കാനും ഉള്ള കഴിവ് അപാരം )

കാത്തിരിക്കുന്നത്. അപ്പൊ പിന്നെ ഗുണ്ടകള്‍ക്ക് എന്തും ആവാലൊ. പിന്നെയുള്ളത് ആസ്യാന്‍

കരാറാണ്. പാവപ്പെട്ടവന്‍റെ കഞ്ഞിയില്‍ മണലുവാരിയെറിയുന്ന കരാര്‍.

ഇലക്ട്രോണിക്സിന്‍റെ ഇറക്കുമതിയും പറഞ്ഞ് മറ്റെല്ലാ സാധനങ്ങളുടെ ഇറക്കുമതി മൂലം

ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകനെ വലയ്ക്കാന്‍ പുതിയ ആഗോള തന്ത്രം. എല്ലാം കൊണ്ടും

പാവപ്പെട്ടവന്‍റെ കാര്യം ‘കട്ടപൊക’.

വോട്ടു ചോദിച്ചു വരുമ്പോള്‍ നാം എന്തെ ഇങ്ങനെ.....?

എല്ലാവര്‍ക്കും ഓണാശംസകള്‍....

13 comments:

ആശംസയും ഒപ്പം ചില അമര്‍ഷവും

 

ഓണാശംസകള്‍....

 

Sneham niranja Onam Ahsmasakal...!!!

 

സുമയ്യ...ഓണാശംസകള്ടെ ഭാവനയും കൊള്ളാം

 

ഓണനാളിലും മാലോകര്‍ക്ക് ആകുലതകളില്‍നിന്ന് മോചനമില്ല. എന്തു ചെയ്യാം...!

 

നല്ല ഭാവന കൊള്ളാം നന്ദി

 

സമകാലിക സംഭവങ്ങളോട് പ്രതികരിക്കുന്ന മനസ്സിന്
ആശംസകള്‍.
സ്നേഹപൂര്‍വം
താബു.
http://thabarakrahman.blogspot.com/

 

നന്നായി ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. വിലക്കയറ്റം തന്നെ, കേരളത്തിലെ വീട്ടമ്മമാര്‍ ദുരിതത്തിലാണ്, അരവയര്‍ കാലിയ്ക്കിടാതെ എങ്ങനെ നിറയ്്ക്കാമെന്ന ഗവേഷണത്തിലാണവര്‍

 

ഇപ്പോളൊന്നും ഖല്‍ബില്‍ തട്ടണില്ലെ എഴുതാന്‍?

ചുമ്മാ എഴുതൂന്നേ...

 

എന്തെങ്കിലുമെടുത്ത് ഖല്‍ബില്‍ തട്ടിക്കെന്നേ സുമയ്യത്താ...